സാമൂദായിക പരിഗണന കൂടി വെച്ചാണ് കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായത്; തുറന്ന് സമ്മതിച്ച് കെ മുരളീധരൻ

നേതൃസ്ഥാനത്തേയ്ക്ക് കോൺഗ്രസ് സാമുദായിക സമവാക്യം പരിഗണിക്കാറുണ്ടെന്ന് സമ്മതിച്ച് കെ മുരളീധരൻ. സാമൂദായിക പരിഗണന കൂടി വെച്ചാണ് കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായത്. താൻ അടക്കമുള്ളവർ മാറി നിന്നത് ഇതേ കാരണം കൊണ്ടെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നേതൃസ്ഥാനത്തേയ്ക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോൾ  കോൺഗ്രസ്, എല്ലാ കാലത്തും സാമുദായിക സമവാക്യം പരിഗണിക്കാറുണ്ടെന്ന്  കെ മുരളീധരൻ സമ്മതിച്ചു. കേരളത്തിലെ കോൺഗ്രസ് ചരിത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും.

സാമൂദായിക പരിഗണന കൂടി വെച്ചാണ് കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായത്. താൻ അടക്കമുള്ളവർ മാറി നിന്നതും ഇതേ കാരണം കൊണ്ടാണ്. പി സി സി അധ്യക്ഷൻ –  മുഖ്യമന്ത്രി,  പി സി സി അധ്യക്ഷൻ – പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഒരേ സമുദായക്കാരെ കോൺഗ്രസ് കൊണ്ടുവരാറില്ലെന്നും കെ മുരളീധരൻ  പറഞ്ഞു.

ന്യൂനപക്ഷ വിഭാഗക്കാരെ കോൺഗ്രസ് അവഗണിക്കുന്നതായി സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. കോടിയേരിയുടെ പ്രസ്താവന ശരിവെക്കുന്നതാണ് മുരളീധരൻ്റെ അഭിപ്രായ പ്രകടനം. രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ പരാമർശത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും മുരളീധരൻ പറഞ്ഞു. രാഹുലിൻ്റെ പ്രസംഗം കൂടുതൽ ചർച്ചയാക്കേണ്ട എന്ന നിലപാടാണ് കെ മുരളീധരൻ മുന്നോട്ട് വെക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News