രാജ്യത്തെ കൊവിഡ് മരണ കണക്കുകളിൽ പൊരുത്തക്കേട്; സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കിനേക്കാൾ 9 ഇരട്ടിവരെ അധിക മരണം; റിപ്പോർട്ട്

രാജ്യത്തെ കൊവിഡ് മരണ കണക്കുകളിൽ പൊരുത്തക്കേട്.. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ടതിനെക്കാൾ ഒമ്പത് ഇരട്ടിവരെ അധികമാണ് യഥാർഥ കൊവിഡ് മരണമെന്നാണ് സൂചന.. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ നൽകിയ കണക്കും നേരത്തെ പുറത്തുവിട്ട കണക്കും തമ്മിലാണ് വലിയ അന്തരം.. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തിലുൾപ്പടെ കൊവിഡ് മരണകണക്കുകളിൽ വലിയ പൊരുത്തകേടുണ്ട്.

സംസ്ഥാനങ്ങൾ ദിനം പ്രതി പുറത്ത് വിടുന്ന കൊവിഡ് മരണ കണക്കുകളിൽ വലിയ രീതിയിലുള്ള പൊരുത്തകേടുകൾ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്… സംസ്ഥാനങ്ങൾ പുറത്ത് വിടുന്ന മരണ കണക്കുകളും നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ നൽകിയ കണക്കുകളും തമ്മിലാണ് വലിയ അന്തരമുള്ളത്. ചില സംസ്ഥാനങ്ങളിൽ ഒമ്പത് ഇരട്ടിവരെ അധികമാണ് യഥാർഥ കൊവിഡ് മരണമെന്നാണ് സൂചന.

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 10,094മരണങ്ങളാണ് സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്89,633അപേക്ഷകൾ ലഭിച്ചു.ഇതിൽ 58,843 അപേക്ഷകർക്ക് നഷ്ടപരിഹാരം നൽകിയതായും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു.

തെലങ്കാനയിൽ മരണം3,993ഉംനഷ്ടപരിഹാരം നൽകിയത് 12,148 പേർക്കുമാണ്.തമിഴ്നാട്ടിൽ കണക്ക് പ്രകാരം മരണം 36,825. ലഭിച്ച 57,147 അപേക്ഷകളിൽ . സംസ്ഥാനം 41,131 പേർക്ക് നഷ്ടപരിഹാരം നൽകി . ഈ നിലയിലാണ് കണക്കുകളിലെ അന്തരം പ്രകടമാകുന്നത്.സംസ്ഥാനങ്ങളുടെ മുഖം സംരക്ഷിക്കാൻ
കോവിഡ് മരണങ്ങൾ കുറച്ചു കാട്ടിയാണ് സംസ്ഥാനങ്ങൾ കണക്കുകൾ പുറത്ത് വിടുന്നതെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്

സംസ്ഥാനം റെക്കോർഡ് ചെയ്ത മരണ കണക്ക് – ധനസഹായം തേടിയുള്ള അപേക്ഷകളുടെ എണ്ണം – ധനസഹായം നൽകിയതിന്റെ എണ്ണം

ആന്ധ്ര14,471-36,205-11,464
ബിഹാർ12,090-11,095-9,821
ഗുജറാത്ത് 10,094-89,633-58,843
മഹാരാഷ്ട്ര1,41,737-2,13,890-92,275
തമിഴ്നാട് 36,825-57,147-41,131
തെലങ്കാന3,993-28,969-12,148
ഉത്തർപ്രദേശ്22,928-33,958-29,141
പശ്ചിമ ബംഗാൾ19,959-17,293-14,452
പഞ്ചാബ്16,557-8,786-6,642

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here