ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

മീ ടു ആരോപണം; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പത്തനംതിട്ട സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും ശ്രദ്ധേയനായ വ്ലോഗറാണ് ശ്രീകാന്ത് വെട്ടിയാർ. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധിപേർ ശ്രീകാന്തിന് വെട്ടിയാർ നെതിരെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലുമെത്തിച്ച് പീഡിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്തിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയിരുന്നത്.

ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നും അതില്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നുമായിരുന്നു യുവതി പറഞ്ഞിരുന്നത്.

Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് യുവതി പീഡന വിവരം പങ്ക് വെച്ചത്.12 മണിക്ക് കേക്ക് മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോള്‍ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്.

എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ഐ.സി.യു എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം മെസേജ് അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരംകെയര്‍ അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു.

എല്ലാം എന്നോട് മാത്രം ഷെയര്‍ ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയില്‍ പൊയ്ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ ബെര്‍ത്ത്ഡേ ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ മ്യൂച്വല്‍ ഫ്രണ്ട്സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ ടി.വി് പ്രോഗ്രാമില്‍വര്‍ക്ക് ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി.

12 മണിക്ക് കേക്ക് മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങി കൊടുത്ത കേക്ക് മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോള്‍ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്.

ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ ഇമോഷണലി ബ്ലാക്ക് മെയിലിംഗ് ആയി. ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്.

അയാള്‍ക്കും അമ്മയ്ക്കും ചേച്ചിക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാള്‍ക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടര്‍നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താന്‍ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീര്‍ക്കാന്‍. അയാളുടെ നൂഡ് ഫോട്ടോസ് അയച്ചു തരിക പോണ്‍ വീഡിയോ അയക്കുക ഫോണ്‍ സെക്‌സിന് നിര്‍ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാന്‍ ബേസ് ഉണ്ടെന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങള്‍ക്ക് വേണ്ടി യൂസ് ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു മെസേജ് അയക്കുക സ്ഥിരം പരുപാടി ആണ്.

ഇങ്ങനെ പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണ്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ ബോഡി ഷെയ്മിംഗ് ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. അയാളോട് സംസാരിക്കുന്ന മെസേജ് അയക്കുന്ന സ്ത്രീകള്‍ക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാര്‍ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകള്‍ എല്ലാം അയാള്‍ക്ക് ഭ്രാന്തി ആണ്.

തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ പ്ലാന്‍ഡ് അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാള്‍ റേപ്പ് ചെയ്തത് ആണ്. അയാള്‍ ഇനി എന്ത് ഇന്റര്‍വ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവള്‍ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാള്‍ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാള്‍ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവര്‍ക്കോ എന്തേലും പറ്റിയാല്‍ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.

കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാന്‍ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങള്‍ നല്‍കി മാനിപുലേറ്റ് ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ കടന്ന് പോയ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആള്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News