പ്രമേഹ രോഗികൾക്കായി എള്ളും ഉലുവയും ചേർത്തൊരു പാവയ്ക്ക കറി

പോഷകങ്ങളുടെ കലവറയായ എള്ള് ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല .എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്.പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും.കഫം ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും.

കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.

പ്രമേഹ രോഗികൾക്കായി എള്ളും ഉലുവയും ചേർത്തൊരു പാവയ്ക്ക കറി

വേണ്ട ചേരുവകൾ…

1. പാവയ്ക്ക (അരിഞ്ഞത് ) 1 കപ്പ്‌
2. തേങ്ങ ചിരകിയത് 1 കപ്പ്‌
3. എള്ള് 2 ടീസ്പൂൺ
4. കുരുമുളക് 1 ടീസ്പൂൺ
5. ഉലുവ ഒരു നുള്ള്
6. പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
7. മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
8. കായപ്പൊടി 1/4 ടീസ്പൂൺ
9. എണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണയിട്ട് കടുക് പൊട്ടിച്ചതിന് ശേഷം പാവയ്ക്ക അരിഞ്ഞത് വഴറ്റിയെടുക്കുക.

ഒരു ചീനച്ചട്ടിയിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ വറുത്തെടുക്കുക. വറുത്ത ചേരുവകൾ അരച്ചെടുക്കണം.

പുളി വെള്ളത്തിൽ പാവയ്ക്ക കഷ്ണങ്ങൾ മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്തു വേവിയ്ക്കുക. ശേഷം അരപ്പ് ചേർത്തു തിളപ്പിച്ചതിനു ശേഷം കായപ്പൊടി ചേർത്തു വാങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News