കേരളത്തിന്റെ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പഠന പുരോഗതി സ്‌കൂളിൽ ഉണ്ടാകുന്നതിനേക്കാൾ തുല്യമോ മികച്ചതോ ആണെന്ന് 70%ശതമാനം രക്ഷിതാക്കളും പറയുന്നതായി യൂണിസെഫ് പഠനം

വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ ഏറ്റവും സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്ന യൂണിസെഫ് പഠനം പങ്ക് വെച്ച് മുഖ്യമന്ത്രി.ചെറുപ്പക്കാരും കൗമാരക്കാരുമായ വിദ്യാർത്ഥികളുടെ 70 ശതമാനം രക്ഷിതാക്കളും മൊത്തത്തിലുള്ള പഠന പുരോഗതി സ്‌കൂളിൽ ഉണ്ടാകുന്നതിനേക്കാൾ തുല്യമോ മികച്ചതോ ആണെന്ന് യൂണിസെഫ് പഠനങ്ങൾ പറയുന്നു , .’ഇന്ത്യ കേസ് സ്റ്റഡി:’ എന്ന തലക്കെട്ടിൽ യുനിസെഫ് നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി പങ്ക് വെച്ചത്

സാങ്കേതിക സൗകര്യമുള്ള സംസ്ഥാനമായി മാറിയതിനാൽ ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളെ അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞു .മഹാമാരിയിലൂടെ തടസ്സമാകാത്ത വിധം കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞു.ചെറുപ്പക്കാരും കൗമാരക്കാരുമായ വിദ്യാർത്ഥികളുടെ 70 ശതമാനം രക്ഷിതാക്കളും മൊത്തത്തിലുള്ള പഠന പുരോഗതി സ്‌കൂളിൽ ഉണ്ടാകുന്നതിനേക്കാൾ തുല്യമോ മികച്ചതോ ആണെന്ന് യൂണിസെഫ് പഠനങ്ങൾ പറയുന്നു ,

‘ഇന്ത്യ കേസ് സ്റ്റഡി:’ എന്ന തലക്കെട്ടിൽ യുനിസെഫ് നടത്തിയ പഠനത്തിൽ ആണ് കേരളത്തിന്റെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നത്.സാക്ഷരതാ നിരക്കിൽ കേരളം ഒന്നാമതാണ്. പാൻഡെമിക് സമയത്ത് പോലും, ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ ഏറ്റവും മികച്ച രീതിയിൽ നേരിടാൻ കേരളത്തിന് കഴിഞ്ഞു.വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ ഏറ്റവും സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here