കോഴിക്കോട് മെഡിക്കൽ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ  കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശി സക്കീന മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സക്കീനയുടെ മകൻ മർദിച്ചെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരൻ സുരേന്ദ്രനും ചികിത്സ തേടി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മകന്റെ കുട്ടിയുടെ ചികിത്സയ്ക്കായി  വന്ന സക്കീനയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടിയെ മുമ്പ് ഡോക്ടറെ കാണിച്ചതിന്റെ പേപ്പറുകൾ  കൊടുക്കാനായി ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചെന്നാണ്  പരാതി. സക്കീന മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ സക്കീനയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആശുപത്രിയ്ക്ക് അകത്തേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.

അധികം ആളുകളെ അകത്തേക്ക് കയറ്റാൻ തങ്ങൾക്ക് അനുവാദം ഇല്ലെന്നും അതുകൊണ്ട് അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരൻ സുരേന്ദ്രന്റെ  വാദം. സക്കീനയുടെ മകൻ മർദിച്ചെന്നാരോപിച്ച് സുരേന്ദ്രൻ ചികിത്സ തേടി. ജോലി തടസപ്പെടുത്തിയതിന് ആശുപത്രി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും  നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News