വാതിൽപടി പട്ടയം: സർവ്വേ നടത്താൻ പുറത്തുനിന്ന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എം.മുകേഷ് എംഎൽഎ

വാതിൽപടി പട്ടയം നൽകുന്നതിന് സർവ്വേ നടത്താൻ തീരദേശത്ത് പുറത്തുനിന്ന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എം.മുകേഷ് എംഎൽഎ. കൊല്ലം മണ്ഡലത്തിൽ തീരദേശ മേഖലയിൽ കൊടിമരം ഡോൺബോസ്കോ നഗർ മുതൽ മൂതാക്കര വരെയുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും ആയ 589 കുടുംബങ്ങൾ പുറമ്പോക്കിൽ ആണ് വർഷങ്ങളായി താമസിക്കുന്നത്.

 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും അവരുടെ ഏക ആവശ്യം പട്ടയം ലഭിക്കുക എന്നുള്ളതായിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ഉടൻതന്നെ റവന്യൂമന്ത്രി ബഹുമാനപ്പെട്ട കെ രാജിനെ നേരിൽ സന്ദർശിച്ചു അപേക്ഷ നൽകിയിരുന്നു അതിനെ തുടർന്ന് ഡിസംബർ മാസം പതിനൊന്നാം തീയതി ബഹുമാനപ്പെട്ട മന്ത്രിക്ക് ജില്ലാ പഞ്ചായത്തിൽ വച്ച് തീരദേശത്തെ പൊതുപ്രവർത്തകരെ ഉപയോഗിച്ച് എല്ലാവരിൽ നിന്നും ഒപ്പിട്ടു വാങ്ങിയ ഒരു ഭീമഹർജിയും സമർപ്പിച്ചു.

ആയതിന്റെ അടിസ്ഥാനത്തിൽ “എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട്” അതാണ് സർക്കാർ നയം എന്ന് പറഞ്ഞു കൊണ്ട് അപേക്ഷ അപ്പോൾ തന്നെ ഒപ്പിട്ട് തുടർനടപടിക്കായി മന്ത്രി ജില്ലാ കളക്ടറെ ഏൽപ്പിച്ചു.

 തുടർന്ന് 2021 ഡിസംബർ 31 ന് ബഹുമാനപ്പെട്ട തഹസിൽദാറും മറ്റ് റവന്യൂ ഉദ്യോഗസ്ഥരുമായി ഞാൻ ടി പ്രദേശങ്ങൾ സന്ദർശിക്കുകയും തുടർന്ന് മൂന്നു സോണായി തിരിച്ചുകൊണ്ട് ഏഴാം തീയതി ബഹുമാനപ്പെട്ട തഹസിൽദാർ ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകുകയുമുണ്ടായി.

 തീരദേശത്ത് സർവേ നടത്തുന്നതിനായി ഡെപ്യൂട്ടി തഹസിൽദാർ ശ്രീ ദേവരാജന്റെ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന ഒരു ടീം ഫോം ചെയ്തു. അവർ അടുത്ത ദിവസങ്ങളിൽ തന്നെ കൊടിമരത്തിനു സമീപം  ഡോൺബോസ്കോ നഗറിൽ നിന്നും സർവ്വേ നടപടികൾ ആരംഭിച്ചു സ്കെച്ചു തയാറാക്കും എന്നിട്ട് റവന്യൂ ഡിപ്പാർട്ട്മെന്റ് ഒരു നമ്പർ കൂടി നൽകി അപേക്ഷകരുടെ വീട്ടിൽവന്ന് അപേക്ഷ സ്വീകരിക്കും.

 ഈ നടപടികൾ അതിവേഗം പുരോഗമിക്കവേ സർക്കാരിന്റെ വാതിൽപടി പട്ടയം എന്ന അതിനൂതനമായ നടപടിയെ അട്ടിമറിക്കുന്ന തിനായി ഈ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിഞ്ഞുകൊണ്ട് ചില കടലാസ് സംഘടനകൾ വീടുകൾതോറും നടന്ന് സർവ്വേയുടെ പേരിൽ മത്സ്യതൊഴിലാളികളുടെ കയ്യിലുള്ള ബന്ധപ്പെട്ട രേഖകൾ ഒക്കെ വാങ്ങുന്നുണ്ടന്ന് അറിയാൻ കഴിഞ്ഞു .

നിലവിലെ സർക്കാർ സംവിധാനങ്ങളുമായി ഈ കക്ഷികൾക്ക് യാതൊരു ബന്ധവും ഇല്ലാത്തതും ഇതിനാൽ ദോഷം അല്ലാതെ ഗുണമൊന്നും ഇല്ലാത്തതും ആകുന്നു ആയതിനാൽ ഈ ആൾക്കാരെ തിരിച്ചറിഞ്ഞ് നിങ്ങളുടെ വീടുകളിൽ എത്തുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് മാത്രമെ ബന്ധപ്പെട്ട രേഖകൾ കൈമാറാവു എന്ന് അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here