വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരായ ബലാൽസംഗ കേസിൽ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി എടുത്തത്. കേസിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി. രണ്ടു ഫോണും സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്
വ്ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സി.ജെ.എം കോടതി നിർദേശ പ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടീലാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. കേസ് ഉയർന്നതിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി
യുവതിയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ വർഷം ജനുവരിയിൽ ആലുവയിലെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.
വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.