രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡി ജി സി എ തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇന്നലെ 2,82,970 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.   441 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 15.13%മായി ഉയർന്നു.

നിലവിൽ 18,31,000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മുപ്പത്തിഒമ്പതിനായിരം കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ. ബംഗാളിൽ പതിനായിരം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. തമിഴ്നാട്ടിൽ 23000കേസുകളും റിപ്പോർട്ട്‌ ചെയ്തു.

അതേസമയം പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ 50% പേരും കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here