നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
‘സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.
എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
— Suresh Gopi (@TheSureshGopi) January 19, 2022
ADVERTISEMENT
അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു.
നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
Get real time update about this post categories directly on your device, subscribe now.