
സ്ത്രീ പീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസന്‍ മധുസൂദന റാവുവിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ അനുമതി ഇല്ലാതെ തിരുവനന്തപുരം വിടരുത്, ജോലി സ്ഥലത്ത് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് വ്യവസ്ഥകൾ.
യുവതിയുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും മെഡിക്കൽ പരിശോധന നടന്നിട്ടില്ലന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥൻ്റെ പേഴ്സണൽ അസിസ്റ്റൻറായിരുന്ന യുവതിയുടെ പരാതിയിലാണ് തുമ്പ പൊലിസ് കേസെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here