മുസ്ലീം ലീഗിന്‍റെ ബി.ജെ.പി ബന്ധം തുടര്‍ക്കഥ: ഐ.എന്‍.എല്‍

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഐ.എന്‍.എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവിലിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ട് തരപ്പെടുത്തുന്നതിന് ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം നടത്തിയ ശ്രമങ്ങള്‍ പുറത്തായതില്‍ അദ്ഭുതപ്പെടാനില്ലെന്നും ലീഗ്ബി.ജെ.പി ബന്ധം ഒരു തുടര്‍ക്കഥയാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ലീഗിന്‍റെ സംഘ്പരിവാര്‍ വിരോധം കാപട്യമാണ്. മുഖ്യ ശത്രുവായി സി.പി.എമ്മിനെ പ്രതിഷ്ഠിച്ച് ബി.ജെ.പി വോട്ട് ഉറപ്പാക്കാന്‍ ലീഗ് സെക്രട്ടറി നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ ലീഗിന് അവകാശമില്ലെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാമിന്റെ ശബ്ദരേഖ കൈരളി ന്യൂസ്പുറത്ത് വിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തേതാണ് സംഭാഷണം.തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങും. ബിജെപിക്കാരെ നേരിൽ പോയി കാണാൻ തയ്യാറെന്നും സലാം പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാവുമായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ് കൈരളിന്യൂസ് പുറത്ത് വിട്ടത്.

വോട്ട് നേടലാണ് ലക്ഷ്യം. അതിനായി ബി.ജെ.പി. ക്കാരുമായി സംസാരിക്കാൻ തയ്യാറാണ്. ബൂത്ത്, മണ്ഡലം കമ്മിറ്റികൾ അറിയാതെ താൻ നേരിട്ട് സംസാരിക്കാമെന്നും സലാം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here