ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.

35കാരിയായ സാനിയ മിര്‍സ മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമാണ്. നിലവില്‍ ലോക റാങ്കിംഗില്‍ 68ആമതുള്ള സാനിയയുടെ കരിയര്‍ ബെസ്റ്റ് സിംഗിള്‍സ് റാങ്കിംഗ് 27 ആണ്.

‘ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസ്സുകാരനായ എന്റെ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാല്‍മുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊര്‍ജം ഇപ്പോള്‍ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.

പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്. 2018ല്‍ ഗര്‍ഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ല്‍ തിരികെവന്നു. 2021ലാണ് സാനിയ തന്റെ അവസാന കിരീടം നേടുന്നത്.

ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍ താരം നേറ്റിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍വെല്‍ത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News