കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട സംഭവത്തില്‍ ഇരയായ കന്യാസ്ത്രീക്ക് പിന്തുണ അറിയിയിച്ച് കത്തെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമുള്ള ഹാഷ്ടാഗ് സോഷ്യല്‍മീഡിയയയില്‍ വൈറലാകുന്നു.
കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായികമാരായ ഗീതു മോഹന്‍ദാസ്, ലീന മണി മേഖല, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, നടി പാര്‍വതി തിരുവോത്ത്, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ഷാഹിന കെ.കെ ഉൾപ്പെടെ നിരവധി കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കന്യാസ്ത്രീയെ പിന്തുണച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പകത്തിപ്പടരുന്നത്. ‘അവരെ പിന്തുണക്കാന്‍, അവര്‍ തനിച്ചല്ലെന്ന് അറിയിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും? ആ ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത്.
അവര്‍ക്ക് കത്തെഴുതുക. നമ്മള്‍ കൂടെയുണ്ടെന്ന്, ഈ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക. സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയില്‍ ഐ.ഡി യിലേക്ക് അയക്കാം.ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കള്‍ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തില്‍ എത്തിക്കും. നമ്മുടെ വാക്കുകള്‍, നമ്മുടെ ഉറപ്പുകള്‍, നമ്മുടെ ചേര്‍ത്ത് പിടിക്കല്‍ അവര്‍ക്കിപ്പോള്‍ വളരെ ആവശ്യമാണ്. ഞാന്‍ അയച്ച കത്ത് ഇവിടെ ചേര്‍ക്കുന്നു. നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേര്‍ത്ത് നിങ്ങളുടെ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ,’ കുറിപ്പില്‍ പറയുന്നു.
അവള്‍ക്കൊപ്പം ഹാഷ്ടാഗിന്റെ കൂടെ പ്രചരിക്കുന്ന കുറിപ്പ്
പ്രിയപ്പെട്ടവരേ ,
കഴിഞ്ഞ ആഴ്ച ഇതേ സമയമാണ് ആ കോടതി വിധി വന്നത്. സ്ത്രീകളുടെ പോരാട്ടങ്ങളെ തളര്‍ത്തുന്ന, നമ്മളെയൊക്കെ നിരാശയിലേക്ക് തള്ളിവിട്ട ആ വിധി. അന്നേ ദിവസം കോട്ടയത്ത് പോയി ആ കന്യാസ്ത്രീയെ – അവര്‍ക്ക് വേണ്ടി പോരാടിയ ആ അഞ്ച് കന്യാസ്ത്രീകളെയും-ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങള്‍ക്ക്? എനിക്ക് തോന്നി. പക്ഷേ നമുക്ക് അത് കഴിയില്ലല്ലോ, അപ്പോള്‍ അവരെ പിന്തുണക്കാന്‍, അവര്‍ തനിച്ചല്ലെന്ന് അറിയിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?
ആ ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത്. അവര്‍ക്ക് കത്തെഴുതുക. നമ്മള്‍ കൂടെയുണ്ടെന്ന്, ഈ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക. സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയില്‍ ഐഡി യിലേക്ക് അയക്കാം. ഈ ഐ.ഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കള്‍ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തില്‍ എത്തിക്കും.
നമ്മുടെ വാക്കുകള്‍, നമ്മുടെ ഉറപ്പുകള്‍, നമ്മുടെ ചേര്‍ത്ത് പിടിക്കല്‍ അവര്‍ക്കിപ്പോള്‍ വളരെ ആവശ്യമാണ്. ഞാന്‍ അയച്ച കത്ത് ഇവിടെ ചേര്‍ക്കുന്നു. നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേര്‍ത്ത് നിങ്ങളുടെ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ.
കാരണം അവര്‍ തോല്‍ക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. നമ്മുടേത് കൂടിയാണ്. നമുക്ക് കൂടി വേണ്ടിയാണ് അവര്‍ പൊരുതുന്നത്. solidarity2sisters@gmail.com എന്ന ഐഡി യിലേക്ക് എഴുതൂ. നിങ്ങള്‍ കൂടെയുണ്ടെന്ന് അവരെ അറിയിക്കൂ….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.