ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല

ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല. കോവിഡ് വ്യാപനം തടയുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും ഇപ്പോഴത്തെ സ്ഥിതി വഷളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

വ്യക്തിപരമായും സാമൂഹികവുമായുമുള്ള ഉത്തരവാദിത്വം എല്ലാവരും പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ആണ് ധരിക്കേണ്ടത്.

സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകള്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരും വളരെയേറെ ശ്രദ്ധിക്കണം. സുരക്ഷ ഉപകരണങ്ങള്‍ എല്ലാവരും കൃത്യമായി ധരിക്കണം. 1508 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് അടുത്തിടെ കോവിഡ് ബാധിച്ചത്. മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകള്‍ ഈ കാലത്ത് പാടില്ല. എല്ലാവരും കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്‌ക്കേണ്ടതാണ്. രോഗികളുടെ കൂടെ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ വരരുത്. ഇ സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണം.

(ആരോഗ്യമന്ത്രിയുടെ അറിയിപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here