ഷാൻ വധക്കേസ്: പ്രതികളെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

കോട്ടയത്തെ ഷാൻ വധക്കേസിൽ പ്രതികളെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുക.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ലുധീഷുമായി ഷാനെ മർദിച്ച മാങ്ങാനത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. യുവാവിനെ തല്ലിക്കൊന്നു പോലീസ്റ്റേഷൻ മുമ്പിൽ ഇട്ട കേസിലെ മുഖ്യപ്രതി ജോമോൻ ജോസഫിനെ ഇന്നലെ തന്നെ റിമാൻഡ് ചെയ്തിരുന്ന്.

രണ്ടാംപ്രതി പുൽച്ചാടി ലുധിഷുമായി ആണ് ഇന്ന് പോലീസ് തെളിവെടുപ്പു നടത്തിയത്. ഷാനെ മർദിച്ച മാങ്ങാനത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ അഞ്ചു പ്രതികളുണ്ട്. എല്ലാം പ്രതികളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.

പ്രതികൾക്കെതിരെ കൊലപാതകം , കൊലപ്പെടുത്താൻ വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകൽ , കുറ്റകരമായ ഗൂഡാലോചന, അന്യായമായ സംഘo ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള രണ്ടാം പ്രതി ലുധിഷ് , ഓട്ടോ ഡ്രൈവർ ബിനുമോൻ, കൂട്ടാളികളായ സുധീഷ് ,കിരൺ എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻ്റെ നീക്കം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക.

കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്നാണ് പോലീസിൽ നിലവിൽ കരുതുന്നുതു. യുവാവിനെ അരുംകൊല ചെയ്ത സംഭവത്തിൽ കൃത്യമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതു. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here