റിയാസിനെ കുറിച്ച് നടത്തിയത് വിലകുറഞ്ഞ പരാമര്‍ശം; കെ മുരളീധരന് മറുപടിയില്ലെന്ന് കോടിയേരി

മന്ത്രി പി എ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ന്യൂനപക്ഷ പ്രീണനം എന്ന കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടി ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

റിയാസിനെ കുറിച്ച് മുരളീധരന്‍ നടത്തിയത് വിലകുറഞ്ഞ പരാമര്‍ശമാണെന്നും കോടിയേരി പറഞ്ഞു. ഇത്ര വില കുറഞ്ഞ സംസാരം മുരളീധരന്‍ നടത്തരുത്.

ന്യൂനപക്ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടി മാറ്റിനിര്‍ത്തുന്നു എന്നത് യാഥാര്‍ത്ഥ്യമെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News