ന്യൂനപക്ഷത്തെ കോൺഗ്രസ് പാർട്ടി മാറ്റിനിർത്തുന്നു എന്നത് യാഥാർത്ഥ്യം; കോടിയേരി

ന്യൂനപക്ഷത്തെ കോൺഗ്രസ് പാർട്ടി മാറ്റിനിർത്തുന്നു എന്നത് യാഥാർത്ഥ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ന്യൂനപക്ഷ പ്രീണനം എന്ന കെ മുരളീധരൻ്റെ പരാമർശം വില കുറഞ്ഞതാണെന്നും അതിന് മറുപടി അർഹിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. ഇത്ര വില കുറഞ്ഞ സംസാരം മുരളീധരൻ നടത്തരുതെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസിനകത്ത് ന്യൂനപക്ഷങ്ങൾക്ക് ഇടം നഷ്ടപ്പെടുന്നു എന്ന തന്റെ പ്രസ്താവന യാഥാർത്ഥ്യമാണെന്ന് കോടിയേരി പറഞ്ഞു. ഗുലാം നബി  ആസാദിനെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രസംഗിക്കാൻ പോലും വിളിക്കാറില്ലന്ന് അദ്ദേഹം തന്നെ  വ്യക്തമാക്കിയിട്ടുണ്ട്.

പത്ത് ശതമാനം മുസ്ലിങ്ങൾ ഉള്ള ഗുജറാത്തിൽ നിന്നും കോൺഗ്രസ് കഴിഞ്ഞ മുപ്പത് വർഷമായി കോണ്‍ഗ്രസ്സിൽ നിന്നും ന്യുനപക്ഷങ്ങൾ അകന്നു പോകുകയാനെന്നും കോടിയേരി പറഞ്ഞു.

അതേ സമയം ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാരെ  ശത്രു പക്ഷത്ത് കണ്ടിരുന്ന കേരളത്തിലെ  ക്രൈസ്തവ മുസ്ലീം വിഭാഗങ്ങൾ ഇന്ന് ഇടത് പക്ഷവുമായി സഹകരിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി

കെ മുരളീധരന്റെ പ്രസ്താവന നിലവാരം കുറഞ്ഞതാണെന്നും മറുപടി അർഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായ മാർ ജോസഫ് പാംപ്ലാനിയെ തലശേരി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News