1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.

1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.

രണ്ടാഴ്ചത്തേക്കാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയത്. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഓഫ് ലൈനിലായി ക്ലാസ് തുടരും.

സ്‌കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടയ്ക്കണം.  വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.  അതേസമയം നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ മാര്‍ഗരേഖ വീണ്ടും പരിശോധിക്കും.

 സെക്കൻഡറി ഹയർ സെക്കൻഡറി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News