ആശങ്കയുയര്‍ത്തി രാജ്യത്ത് കൊവിഡ് കേസില്‍ വര്‍ധനവ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുകയാണ്. കർണാടകയിൽ 40,499 പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.

ആന്ധ്രാപ്രദേശിൽ 10,057 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്ന് ദില്ലി ആരോഗ്യ മന്ത്രി സത്യേന്ത്ര ജെയിൻ വ്യക്തമാക്കി.

ദില്ലിയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 30ൽ നിന്ന് 22.5% മായി കുറഞ്ഞിട്ടുണ്ട്. മുംബൈയിലും കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 6032 കേസുകളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News