സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം നാളെ

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം നാളെ.  പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സി.പി.ഐ.എം ജില്ലാ സമ്മേളനം നടക്കുകയെന്ന് ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അറിയിച്ചു.

സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു പരിപാടികൾ എല്ലാം ഒഴിവാക്കും. നാളെ മുതൽ മൂന്ന് ദിവസമായാണ് തൃശൂർ ജില്ലയിൽ സി.പി.ഐ.എം ജില്ലാ സമ്മേളനം.

കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു പരിപാടികൾ മാറ്റിവയ്ച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിനിധി സമ്മേളനം. 23 ന് വെർച്വലായിട്ടാണ് പൊതുയോഗം നടക്കുക.

യോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രാദേശിക അടിസ്ഥാനത്തിൽ ബിഗ് സ്ക്രീനുകളിൽ പൊതുസമ്മേളനം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സി.പി.ഐ.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel