അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ

കേരളത്തിന് അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ. ലോകത്ത് കണ്ടിരിക്കേണ്ട മ്യൂസിയങ്ങളിൽ ആറിലൊന്നായാണ് ഫ്രീഡം സ്ക്വയർ ഇടം  പിടിച്ചത്. ആർക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് പട്ടിക പുറത്ത് വിട്ടത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ കൊടുത്ത പോരാളികളുടെ നിത്യ സ്മരണയ്ക്കായി ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് തല ഉയർത്തി നിൽക്കുകയാണ് ഫ്രീഡം സ്ക്വയർ. കോഴിക്കോടിൻ്റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്ജ്വല സ്മരണകളും വർത്തമാനകാലത്തോട് സംവദിക്കും വിധത്തിലാണ് നിർമ്മാണം.

ആർക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോം ആയ “Architecture design.in”എന്ന വെബ്സൈറ്റിൽ ആണ് ചൈനയിലെ ഇംപീരിയൽ ക്ലിൻ മ്യുസിയം, നെതർലൻഡ്സിലെ ആർട്ട് ഡിപോ എന്നിവയ്ക്കൊപ്പം കോഴിക്കോട്ടെ “സ്വാതന്ത്ര്യ ചത്വരവും”(Freedom square)  ഇടം പിടിച്ചത്. ലഖ്നൗവിലെ മ്യുസിയം ഓഫ് സോഷ്യലിസം, മുംബൈയിലെ ചിൽഡ്രൻസ് മ്യൂസിയം, ഡൽഹിയിലെ ചെങ്കോട്ട എന്നിവയാണ് മറ്റുള്ളവ.

എ പ്രദീപ്കുമാർ എം എൽ എ ആയിരിക്കെയാണ് സ്വാതന്ത്ര്യ ചത്വരം എന്ന ആശയം ഉടലെടുത്തത്.  നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം.  സാർവദേശീയ അംഗീകാരത്തിൽ അഭിമാനമെന്ന് എ പ്രദീപ്കുമാർ പറഞ്ഞു.

കേരളത്തിലെ പ്രശസ്ത ആർക്കിടെക്ടുമാരായ പി.പി. വിവേകിൻ്റെയും, നിഷാൻൻ്റെയും നേതൃത്വത്തിലുള്ള “ഡി ഏർത്ത്” ആണ് രൂപകല്പന നിർവഹിച്ചത്. വാസ്തുശില്പ മികവ് ഫ്രീഡം സ്ക്വയറിന് ലഭിച്ച സാർവദേശീയ അംഗീകാരത്തിന് പ്രധാന കാരണമായി.
ഊരാലുങ്കലിൻ്റെതാണ് നിർമ്മാണം.

സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം  വാർഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ “ഫ്രീഡം സ്ക്വയർ” നാടിന് സമർപ്പിച്ചത്. കേരളത്തിന്റെയും കോഴിക്കോടിന്റെയും അഭിമാനമായി ഈ ചത്വരം കൂടുതൽ തിളങ്ങി നിൽക്കട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News