തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണം: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

പി ടി തോമസിന്‍റെ മരണാനന്തര ചടങ്ങുകളുടെ മറവില്‍ അഴിമതി നടത്തിയ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.

അഴിമതി പുറത്തുവന്നപ്പോള്‍ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ധനകാര്യ ഫയലുകള്‍ ചെയര്‍പേഴ്സണ്‍ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പി ടി തോമസിന്‍റെ പൊതുദര്‍ശനത്തിനായി 1.27 ലക്ഷം രൂപയുടെ പൂക്കള്‍ നഗരസഭ ധൂര്‍ത്തടിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ചെലവുകള്‍ കോണ്‍ഗ്രസ് വഹിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. സംഭവം വിവാദമായതോടെ തടിയൂരാനായി പ്രഖ്യാപനം നടത്തിയെങ്കിലും പണം തിരികെ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

1.27 ലക്ഷം രൂപയുടെ ബില്‍ മാറിയ ധനകാര്യ ഫയല്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ പൂഴ്ത്തിവച്ചതായി പ്രതിപക്ഷ നേതാവ് ചന്ദ്രബാബു ആരോപിച്ചു.  സംഭവത്തില്‍ പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.  നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News