ഷാൻ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ  പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ പത്തു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവിശ്യപെടുന്നത്.

ഇന്നലെ കേസിലെ 4 പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്തതിരുന്നു. താൻ ഒറ്റയ്ക്കാണ്  കൊലപാതകം ചെയ്തത് എന്നായിരുന്നു ഒന്നാം പ്രതി ജോമോന്റെ ആദ്യമൊഴി.

പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത  പുല്‍ച്ചാടി ലുധീഷ്, കിരണ്‍, സുധീഷ്, ഓട്ടോ ഡ്രൈവർ ബിനു എന്നിവരെ പിടികൂടിയത്.

പ്രതികൾക്കെതിരെ കൊലപാതകം , കൊലപ്പെടുത്താൻ വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകൽ , ഗൂഡാലോചന  സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here