സ്‌കൂളിന്റെ ബിരിയാണി ചലഞ്ച് നാട്ടുകാര്‍ ഏറ്റെടുത്തു; നേടിയത് 10 ലക്ഷം രൂപ

താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്ത് ലക്ഷം രൂപ. സ്‌കൂളിൽ അടിസ്ഥാന  സൗകര്യങ്ങളൊരുക്കാന്‍ പി ടി എ നടത്തിയ ബിരിയാണി ചലഞ്ചാണ് നാട് ഏറ്റെടുത്തത്.  ജനകീയ കൂട്ടായ്മയില്‍ പതിനായിരം പേക്കറ്റ് ബിരിയാണി വെച്ചു വിളമ്പി.

മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിതരണണോദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പി ടി എ യാണ് ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ട് വെച്ചത്. ഇത് നാട് ഏറ്റെടുക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് ബസ്സ് വാങ്ങല്‍, പ്രഭാതഭക്ഷണം, കായിക ശേഷി വികസനത്തിനുള്ള പദ്ധതികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വികാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് പതിനായിരം പേക്കറ്റ് ബിരിയാണി വെച്ചു വിളമ്പിയത്.

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പൂര്‍വാധ്യാപകര്‍ നാട്ടുകാര്‍ എന്നിവരെല്ലാം ഒരു മനസോടെ കൈ കോര്‍ത്തു.
പി ടി എ പ്രസിഡന്റ്മജീദ് ബിരിയാണിക്കുള്ള വിഭവങ്ങളും സംഭാവനയായി ലഭിച്ചു.  ബിരിയാണി വിറ്റു കിട്ടിയ പത്തു ലക്ഷത്തോളം രൂപ സ്‌കൂളിന് മുതല്‍ കൂട്ടാകും.

സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ വിദ്യാര്‍ത്ഥികളും സന്തോഷത്തിലാണ്. ബിരിയാണി വിതരണം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍ തുടുങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News