കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും

കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഗതാഗതത്തിന് തുറന്നു കൊടുക്കുക. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കടത്തിവിടും.

ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 ‘രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു’. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും ടോൾ പിരിവ് എന്ന വർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്നും മന്ത്രി റിയാസ് പറഞ്ഞു. രണ്ടാം ടണല്‍ ട്രാഫിക് ഡൈവേര്‍ഷന് വേണ്ടി മാത്രമാണ് തുറക്കുന്നതെന്നും ടോള്‍ പിരിവ് ഉണ്ടാകില്ലായെന്നും അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

NHAI ഏകപക്ഷീയമായ വരുന്ന വാര്‍ത്ത കൊടുക്കുന്നത് തിരുത്തണം. പൂര്‍ണമായി ദേശീയ പാത അതോറിറ്റി ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നും പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അതേ രീതിയില്‍ അല്ല പ്രതികരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അതോറിറ്റി അറിയിച്ചു.

പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും ഏപ്രിൽ മാസത്തോടെ പൂർണമായി തുറക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News