എംഡിഎംഎയുമായി 3 പേര്‍ വര്‍ക്കലയില്‍ പിടിയില്‍

വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നും മാരക സിന്തറ്റിക് മയക്കു മരുന്നായ 3 ഗ്രാം MDMA യുമായി ചടയമംഗലം, വർക്കല സ്വദേശികളായ ജിജോ. സഫീർ. സിനീഷ് എന്നീ മൂന്ന് യുവാക്കളെ പിടികൂടി.

ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തു. യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന മയക്കു മരുന്നുപയോഗത്തെ തടയിടുക എന്ന ലക്ഷ്യവുമായി നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ എസ് കൃഷ്ണകുമാർ,കെ ഷാജി, വിജയകുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ എം. ആർ, രാഹുൽ ആർ. പ്രവീൺ. പി എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News