ദിലീപിനെതിരായ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ അന്വേഷണ ഉദ്യോഗസ്ഥരുടെ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം.

അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തിയ തെളിവുകളും പരിശോധനയും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടാകും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കുക.

തുടരന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ വിസ്താരം നിര്‍ത്തിവെക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കി അപേക്ഷയും ഇന്ന് പരിഗണിക്കും.

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ പക്കലുണ്ടെന്നും അത് തിരികെ വാങ്ങണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും.

തുടരന്വേഷണത്തിന്‍റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News