റിപ്പബ്ലിക് ദിന ഫ്ലോട്ട് വിവാദം; ഗുരുവിന് പകരം ശങ്കരാചാര്യരുടെ പ്രതിമ വെക്കണമെന്ന ആവശ്യം അംഗീകരിക്കില്ല: വെള്ളാപ്പള്ളി

റിപ്പബ്ലിക് ദിന ഫ്ലോട്ട് വിവാദത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശ്രീനാരായണ ഗുരുവിന് പകരം ശങ്കരാചാര്യരുടെ പ്രതിമ വെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നവോത്ഥാന കേരളത്തിന്റെ മുഖത്തേറ്റ അടിയാണ് ഇത്. ജാതി വാദികളായ ചില ഉദ്യോഗസ്ഥരാണ് ഗുരുവിനെ ഒഴുവാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഈ നിലപാട് കേന്ദ്ര സര്‍ക്കാരിന് നാണക്കേടാണന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള കേരളത്തിന്‍റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം കേന്ദ്രം ഒ‍ഴിവാക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവും ജഡായുപ്പാറയും ഉള്‍പ്പെട്ട വിഷയമായിരുന്നു അവസാനഘട്ടത്തില്‍ അനുമതി നിഷേധിച്ചത്.

നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ ശിവഗിരി മഠവും പ്രതിഷേധം അറിയിച്ചിരുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടം ലഭിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News