50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെ റെയില്‍: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെ റെയില്‍. നവീകരണങ്ങളില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.

എതിര്‍പ്പുകള്‍ അതിജീവിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വാഹനം എന്നതാണ് ഇന്നത്തെ സ്ഥിതി. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാണ് ഗ്രാമപ്രദേശങ്ങളില്‍ നല്‍കുന്ന നഷ്ട പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റെടുത്ത സ്ഥലത്ത് നിന്നും 5 മീറ്റര്‍ വിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ ആകാം. ഡി പി ആറില്‍ 30 മീറ്റര്‍ എന്ന നിബന്ധനയില്‍ മാറ്റം വരുത്തും. അതേസമയം സര്‍വ്വേ കുറ്റികള്‍ പിഴുതാല്‍ പദ്ധതി മുടങ്ങില്ലെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here