ഇടുക്കിയിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങൾ ക്രമപ്പെടുത്തുന്നതിൻ്റെ ഭാഗമായി: കോടിയേരി

ഇടുക്കി ജില്ലയിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങൾ ക്രമപ്പെടുത്തുന്നതിൻ്റെ ഭാഗമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

2019 ൽ സർക്കാർ എടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടിയെന്നും കോടിയേരി പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും , പട്ടയം റദ്ദാക്കിയതിൻ്റെ ഭാഗമായി ആരെയും ഒഴിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം . ഓരോ അപേക്ഷയും പരിശോധിച്ച് ക്രമപ്പെടുത്തി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News