രാമനാട്ടുകരയിലെ നോളജ് വ്യവസായ പാർക്ക് വേഗത്തില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഭൂമി എറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്‌ പരിഹാരമായതോടെ രാമനാട്ടുകരയിലെ നോളജ് വ്യവസായ പാർക്ക് വേഗത്തിൽ യാഥാർഥ്യമാകും.   77.78 ഏക്കർ ഭൂമിക്കായി 222.83 കോടി രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവായി. കേസ്‌ പിൻവലിക്കുന്ന മുറയ്‌ക്ക്‌ ഉടമകൾക്ക്‌ പണം നൽകും.

പദ്ധതിയുടെ ആദ്യഘട്ടം മാർച്ചിൽ ഉദ്ഘാടനംചെയ്യും.  2009ലാണ്‌ വ്യവസായ പാർക്കിനായി    167 ഉടമകളിൽനിന്നായി രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കുസമീപമുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത്‌.   അത്യാധുനിക കെട്ടിടത്തിന്റെ നിർമാണ നടപടി പുരോഗമിച്ചു.

എന്നാൽ നഷ്ടപരിഹാരം കൂട്ടണമെന്നാവശ്യപ്പെട്ട്‌  ഭൂമി നൽകിയവർ കോടതിയെ സമീപിച്ചു.  ഇതോടെ നടപടി അനന്തമായി നീണ്ടു‌.  2010ൽ അന്നത്തെ മന്ത്രി എളമരം കരീമിന്റെ ശ്രമഫലമായാണ്‌  പാർക്കിന്‌ ശിലയിട്ടത്.

പിന്നീട് യുഡിഎഫ്‌ സർക്കാർ പദ്ധതി മുടക്കി. പിന്നീട് എൽഡിഎഫ്  സർക്കാർ വന്നതോടെ വി കെ സി മമ്മത് കോയ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്  പദ്ധതിക്ക്‌ ജീവൻവച്ചു. ഇതിനിടയിലും കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ്‌ കോടതിയിൽ സജീവമായിരുന്നു. രണ്ടാം എൽഡിഎഫ്‌ സർക്കാർ ചർച്ചകൾ തുടർന്നു.

സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ ഇടപെടലിനെതുടർന്നാണ് നടപടികൾ വേഗത്തിലായത്.ഭൂവുടമകളും  കിൻഫ്ര അധികൃതരും വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഡിസംബറിലെ അവസാന വട്ട ചർച്ചയിൽ 2022 ജനുവരി ഒന്ന്‌ വരെയുള്ള പലിശ കണക്കാക്കി ഉടമകൾക്ക്‌ നൽകാൻ ധാരണയായി.  തുടർന്നാണ്‌ മന്ത്രിസഭ ഫണ്ട്‌ അനുവദിച്ചത്‌.

അടിസ്ഥാന സൗകര്യങ്ങളൊരുക്കി രണ്ട് മാസത്തിനകം ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാണ് കിൻഫ്ര അധികൃതരുടെ തീരുമാനം.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിൻ്റെ വികസനക്കുതിപ്പിലെ മറ്റൊരു നേട്ടമാകും നോളജ് സിറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News