
ജനങ്ങളുടെ ജീവിതം സർവകലാശാലയാക്കിയ കമ്യൂണിസ്‌റ്റ് നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.ഇ ബാലാനന്ദൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇ ബാലാനന്ദൻ അനുസ്‌മരണവും പുരസ്‌കാരവിതരണവും കൊല്ലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
എം എ ബേബി. മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായരെയും പുരസ്ക്കാരം നൽകി ആദരിച്ചു.
സ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇ ബാലാനന്ദൻ വ്യക്തവും സൂക്ഷ്മവുമായ നിലയിൽ കുറിക്കുകൊള്ളും വിധം ഇംഗ്ലീഷിൽ പാർലമെന്റിൽ പ്രസംഗിക്കാറുണ്ടായിരുന്നു. ജനങ്ങളുടെ ജീവിതത്തിൽനിന്ന് പഠിച്ച് സമുന്നത തൊഴിലാളിവർഗ നേതാവായി മാറിയ ഇ ബാലാനന്ദന്റെ പേരിലുള്ള പുരസ്കാരം അതേനിലയിൽ ജനങ്ങളിൽനിന്ന് പഠിച്ച് ഔപചാരിക വിദ്യാഭ്യാസം നേടി വളർന്നുവന്ന പാലോളി മുഹമ്മദ് കുട്ടിക്ക് നൽകുന്നത് അർഥവത്താണെന്നും എം.എ ബേബി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here