കേരള- കർണ്ണാടക അതിർത്തിയിൽ മലയാളി സ്ഥാപനങ്ങൾക്ക് നേരെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

കേരള കർണ്ണാടക അതിർത്തിയായ മാക്കൂട്ടത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് കർണാടകയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്.

കർണാടകയുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ട് കടകൾക്കും കേരളത്തിലുള്ള ഒരു കടയ്ക്കുമാണ് നോട്ടീസ് പതിച്ചത്.മാക്കൂട്ടത്ത് അതിർത്തി തർക്കം പരിഹരിക്കാൻ സംയുക്ത സർവ്വെക്കുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കർണാടക വനംവകുപ്പ് നോട്ടീസ് പതിച്ചത്.

മാക്കൂട്ടം വന മേഖല ഉൾപ്പെടുന്ന ബേട്ടോളി പഞ്ചായത്തിൽ ലൈസൻസും കെട്ടിട നമ്പറും ഉള്ള സ്ഥാപന ഉടമകളായ വിനീഷ്, സുരേഷ് ബാബു എന്നിവർക്കും കേരളത്തിന്റെ പുഴ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നതും പായം പഞ്ചായത്തിൽ ലൈസൻസുമുള്ള സജീറിന്റെ സ്ഥാനത്തിനുമാണ് നോട്ടീസ് പതിപ്പിച്ചത്.

കടകൾ പ്രവർത്തിക്കാൻ ഉടമസ്ഥാവകാശ രേഖയോ തെളിവോ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം ഹാജരാക്കണം. അല്ലാത്തപക്ഷം കടകൾ ഒഴിയണമെന്നാണ് നോട്ടിസിലെ ആവശ്യം. സജീറിൻ്റെ കട കേരളത്തിൻ്റെ റവന്യൂ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൻ്റെ ഭാഗമെന്നാണ് കർണാടക വനംവകുപ്പിൻ്റെ അവകാശവാദം.സജീറിൻ്റെ കടയിൽ കഴിഞ്ഞ മാസം ബേട്ടോളി പഞ്ചായത്ത് കുടിയിറക്ക് നോട്ടീസ് നൽകിയിരുന്നു.തുടർന്ന് ഇരിട്ടി തഹസിൽദാർ ടി വി പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി എന്നിവർ കർണാടക അധികൃതരുമായി ചർച്ച നടത്തിയിരുന്നു. സംയുക്ത സർവ്വേ നടത്തി തീരുമാനം ഉണ്ടാകുംവരെ മറ്റ് നടപടികൾ പാടില്ലെന്ന ധാരണ ലംഘിച്ചാണ് കർണാടക വനംവകുപ്പ് വീണ്ടും നോട്ടീസ് പതിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News