സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നീക്കം; എതിർപ്പുമായി ബിജെപി ഭരണ സംസ്ഥാനങ്ങൾ

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കതിനെതിരെ എതിർപ്പുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഐ എ എസ് – ഐ പി എസ് കേഡർ നിയമനത്തിൽ മാറ്റം വരുത്താനുള്ള നിർദേശം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ബി ജെ പി ഭരിക്കുന്നത് ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾ നീക്കത്തിൽ എതിർപ്പ് അറിയിച്ചതായാണ് വിവരം

ഫെഡൽ സംവിധാനത്തിൽ സംസ്ഥാന സര്‍ക്കാറുകളാണ് കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നത്. ഉദ്യോഗക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ പട്ടിക തയ്യാറാക്കുന്നതും സംസ്ഥാനങ്ങളാണ്. സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. നടപടി സംബന്ധമായ കാര്യങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച പ്രതികരണം തേടി ജനുവരി 12-ന് കേന്ദ്ര സർക്കാർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. 1954 ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റൂൾസിലെ റൂൾ 6 ഭേദഗതി ചെയ്യാനാണ് നീക്കം.

കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. കേന്ദ്ര ഡെപ്യൂട്ടേഷനായി സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരെ അനുവദിക്കുന്നിലെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു.നിലവിൽ ബി ജെ പി ഭരിക്കുന്നത് ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾ നീക്കത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങൾ മറുപടി നൽകിയിട്ടില്ല. ജനുവരി 25 നകം മറുപടി നൽകാനാണ് കേന്ദ്രനിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here