കെ റെയില്‍ വിശദീകരണ യോഗത്തില്‍ കോണ്‍ഗ്രസ് അക്രമം

കെ റെയില്‍ വിശദീകരണ യോഗത്തില്‍ കോണ്‍ഗ്രസ് അക്രമം. കെ റെയില്‍ പദ്ധതി വിശദീകരിക്കുന്നതിന് ചേര്‍ന്ന ജനസമക്ഷം പരിപാടി അലങ്കോലപ്പെടുത്താന്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് അക്രമം. റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, കമല്‍ജിത്ത്, മനീഷ് കൊറ്റാളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

മന്ത്രി എം വി ഗോവിന്ദന്‍ ജനങ്ങളുമായി സംവദിക്കവെയാണ് പുറത്ത് ബഹളങ്ങള്‍ തുടങ്ങിയത്. കെ സുധാകരന്‍ പറഞ്ഞിട്ടാണ് എത്തിയതെന്നും കുഴപ്പമുണ്ടാക്കിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പൊലീസ് സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല.

അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യോഗ ഹാളിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ പൊലീസിനെയും നാട്ടുകാരെയും കയ്യേറ്റം ചെയ്തു.

മറ്റ് ജില്ലകളില്‍ പരിപാടി വന്‍വിജയമാവുകയും ജനങ്ങളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസുകാര്‍ അക്രമത്തിലേക്ക് തിരിഞ്ഞത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here