ഇനി മണിക്കൂറുകൾമാത്രം; ‘ഹൃദയം’ നാളെ തീയറ്ററുകളിലേക്ക്

മലയാള ചലച്ചിത്രപ്രേക്ഷകരുടെ ഹൃദയം നിറയ്ക്കാൻ വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ നാളെ തീയറ്ററുകളിൽ എത്തും. ‘ദർശന’ എന്ന ഗാനം പുറത്തുവന്നത് മുതൽ ഒരുപക്ഷേ, ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കാൾ ചിത്രം തിയേറ്ററിൽ കാണാനുള്ള ആകാംക്ഷ മലയാളി പ്രേക്ഷകരിലേക്ക് മാറിയ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഏവരും കണ്ടുവരുന്നത്. എന്നാൽ ആ കാത്തിരിപ്പിനെല്ലാം നാളെ വിരാമമാകുകയാണ്.

നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് ‘ഹൃദയം’. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഒത്തുചേരൽ കൂടിയാവും ഈ ചിത്രം എന്നതിൽ സംശയമില്ല.

തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here