ഉത്തർപ്രദേശിൽ യോഗിക്കെതിരെ ആസാദ് മത്സരിക്കും; ഇനി കനത്തപോരാട്ടം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ദളിത് ഐക്കണായ ചന്ദ്രശേഖർ ആസാദ് കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുമ്പോൾ യോഗി ആദിത്യനാഥിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അതേ സമയം സമാജ്‌വാദി പാർട്ടി ഇതുവരെ ഗോര്ഘപൂരിൽ യോഗിക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുമില്ല.

യോഗിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നതാണ്. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന ബിജെപി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദും മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. എംഎൽഎ സ്ഥാനത്തിനായി യോഗി ആദിത്യനാഥ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.അതേ സമയം യോഗിക്കെതിരെ സമാജ്‍വാദി പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ചന്ദ്രശേഖർ ആസാദും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

ഇതിന് മുമ്പ് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. അന്ന് സ്വന്തമായി രാഷ്ട്രീയപാർട്ടിയില്ലാത്തതിനാൽ മായാവതിക്കും കോൺഗ്രസിനും പിന്തുണ നൽകുകയാണെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.. ഇപ്പോൾ ഭീം ആർമിയെന്ന പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ യോഗിയെ നേരിട്ടെതിർക്കാൻ ഇറങ്ങുകയാണെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. ദളിത് ശക്തനായ ചന്ദ്രശേഖർ ആസാദ് കൂടി മത്സരിക്കാനിറങ്ങുമ്പോൾ യോഗി ആദിത്യനാഥിന് കാര്യങ്ങൾ അത്ര എളുപ്പമാക്കില്ല.

ഏഴ് ഘട്ടങ്ങളായാണ് യു.പി തെ​രഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News