ജനറൽ ആശുപത്രിയില്‍ ഹൗസ് സർജൻമാരുടെ അപ്രതീക്ഷിത സമരം; വലഞ്ഞ് രോഗികള്‍

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ  ഇന്‍റേണ്‍ഷിപ് ഹൗസ് സർജൻമാരുടെ അപ്രതീക്ഷിത സമരത്തിൽ വലഞ്ഞ് രോഗികൾ.
കൊവിഡ് ഒ.പി ബഹിഷ്‌കരിച്ചാണ് സമരം നടത്തിയത്. ക്ലാസുകൾ ഒഴിവാക്കി കൊവിഡ് ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കുന്നു എന്നാണ് പരാതി.

136 ഹൗസ് സർജന്മാരുടെ ഇന്‍റേണ്‍ഷിപ് നീട്ടുകൊണ്ടുപോകുകയാണെന്നും ഒരു വർഷം കഴിഞ്ഞ് ഇറങ്ങേണ്ട ഹൗസ് സർജന്മാർ കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണെന്നും ഇവർ ആരോപിച്ചു.

എന്നാൽ അപ്രതീക്ഷിത സമരം അറിയാതെ വന്ന രോഗികള്‍ ശരിക്കും വലഞ്ഞു. ഏറ്റവും തിരക്ക് ഏറിയ ജില്ലാ ജനറല്‍ ആശുപത്രികളിലെ കൊവിഡ് ഒ .പി പരിശോധനകൾ വൈകി. മണിക്കൂറുകള്‍ വരി നിന്ന രോഗി തലചുറ്റി വീണു

കൊവിഡ് ടെസ്റ്റ്‌ ചെയ്യാൻ എത്തിയ സ്ത്രിയാണ് തലചുറ്റി വീണത്. കൊവിഡ് ഒ പി യിൽ രോഗികളുടെ  പരിശോധന സാമ്പിൾ എടുക്കുന്നതും മുടങ്ങി.
ജില്ലയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഒരു അറിയിപ്പും നൽകാതെ കൊവിഡ് ഒ പി ബഹിഷ്കരിച്ച് ഇന്‍റേണ്‍ഷിപ് ഹൗസ് സർജൻമാരുടെ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News