കെ റെയില്‍ വിശദീകരണ യോഗത്തില്‍ ഉണ്ടായത് പ്രതിഷേധമല്ല, ഗുണ്ടായിസം: എ വിജയരാഘവന്‍

കെ റെയില്‍ പദ്ധതി വിശദീകരിക്കുന്നതിന് ചേര്‍ന്ന ജനസമക്ഷം പരിപാടിയില്‍ ഉണ്ടായത് പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് എ വിജയരാഘവന്‍. പ്രതിഷേധിക്കാന്‍ വന്നത് ഗുണ്ടകളാണെന്നും കെ സുധാകരന്റെ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററെ ആക്രമിക്കുകയായിരുന്നു ഗുണ്ടകളുടെ ലക്ഷ്യം പൊലീസ് ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, കമല്‍ജിത്ത്, മനീഷ് കൊറ്റാളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

മന്ത്രി എം വി ഗോവിന്ദന്‍ ജനങ്ങളുമായി സംവദിക്കവെയാണ് പുറത്ത് ബഹളങ്ങള്‍ തുടങ്ങിയത്. കെ സുധാകരന്‍ പറഞ്ഞിട്ടാണ് എത്തിയതെന്നും കുഴപ്പമുണ്ടാക്കിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പൊലീസ് സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല.

അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യോഗ ഹാളിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ പൊലീസിനെയും നാട്ടുകാരെയും കയ്യേറ്റം ചെയ്തു.

മറ്റ് ജില്ലകളില്‍ പരിപാടി വന്‍വിജയമാവുകയും ജനങ്ങളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസുകാര്‍ അക്രമത്തിലേക്ക് തിരിഞ്ഞത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News