വൈകിട്ട് ചായയ്ക്ക് പനീര്‍ ബുര്‍ജി സാന്‍ഡ് വിച്ച് ആയാലോ? 

വളരെ പെട്ടന്ന്, കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് പനീര്‍ ബുര്‍ജി സാന്‍ഡ് വിച്ച്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമാകുമെന്ന കാര്യത്തില്‍ യാതൊരു സംഷയവുമില്ല.

നല്ല ടേസ്റ്റ് പനീര്‍ ബുര്‍ജി സാന്‍ഡ് വിച്ച് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം………

ആവശ്യമുള്ള സാധനങ്ങള്‍

  • ബ്രഡ് കഷ്ണങ്ങള്‍  -നാല് എണ്ണം

  • വെണ്ണ -രണ്ട് ടീസ്പൂണ്‍

  • എണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍

  • ജീരകം -അര ടീസ്പൂണ്‍

  • വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)-ഒരു ടീസ്പൂണ്‍

  • ഉപ്പ് -ആവശ്യത്തിന്

  • മഞ്ഞള്‍പ്പൊടി -ഒരു നുള്ള്

  • മുളക്‌പൊടി -അര ടീസ്പൂണ്‍

  • ഗരം മസാല -അര ടീസ്പൂണ്‍

  • ഉണങ്ങിയ മാങ്ങാപൊടി -കാല്‍ ടീസ്പൂണ്‍

  • സവാള -ഒന്ന് (ഇടത്തരം വലുപ്പമുള്ളത്)

  • തക്കാളി -ഒന്ന്

  • പനീര്‍ -കാല്‍ കപ്പ്(ചെറുതായി നുറുക്കിയത്)

തയ്യാറാക്കുന്ന വിധം

ഒരു പാനെടുത്ത് അടുപ്പില്‍വെച്ച് ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം വെളുത്തുള്ളിയും ജീരകവും അതിലിട്ട് വഴറ്റിയെടുക്കുക. ഇത് പാനില്‍നിന്ന് മാറ്റിവെക്കുക.

പാന്‍ വീണ്ടും അടുപ്പില്‍വെച്ചശേഷം അതിലേക്ക് പനീര്‍, മുളക്‌പൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഉപ്പ്, ഉണങ്ങിയ മാങ്ങ പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി പനീര്‍ ബുര്‍ജി കൂട്ട്‌ തയ്യാറാക്കാം.

ബ്രെഡില്‍ വെണ്ണ പുരട്ടി അതില്‍ സവാള വട്ടത്തില്‍ അരിഞ്ഞത്, തക്കാളി എന്നിവ വയ്ക്കുക. നേരത്തെ തയ്യാറാക്കി വെച്ച പനീര്‍ ബുര്‍ജി കൂട്ട്‌  മുകളില്‍ വയ്ക്കാം. ശേഷം മറ്റൊരു ബ്രെഡ് കഷ്ണം മുകളില്‍വെച്ച് ഗ്രില്‍ ചെയ്ത് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News