കിടിലനൊരു ബീഫ് പൊറോട്ട കിഴി ഉണ്ടാക്കിയാലോ?

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ടയും ബീഫ് കറിയും അതു നല്ല വാഴയില കിഴിക്കുള്ളിലൂടെ ഉണ്ടാക്കി തന്നാല്‍ സൂപ്പര്‍.

ആവശ്യമായ സാധനങ്ങള്‍
ബീഫ് കഷ്ണങ്ങള്‍ ഒരു പ്രഷര്‍ കുക്കറില്‍ വേവിച്ചത്
അതിലേക്കിടാനുള്ള മസാലക്കൂട്ടിനു വേണ്ട സാധനങ്ങള്‍
അത് തയ്യാറാക്കാന്‍ വേണ്ടത് :
സവാള – 3 medium
തക്കാളി- 1 medium
ഇഞ്ചി – 1 വലുത്
വെളുത്തുള്ളി -1 കുടം
പച്ചമുളക് -8-10
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
മുളക് പൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
കുരുമുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി -2 ടേബിള്‍ സ്പൂണ്‍
പട്ട ഗ്രാമ്പൂ പെരുംജീരകം നല്ല ജീരകം തക്കോലം (whole മസാല )
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്


തയ്യാറാക്കുന്ന വിധം

ചൂടന്‍ ചട്ടിയിലേക്കു വെളിച്ചെണ്ണയൊഴിച്ചു ഗരം മസാല ഇട്ടുകൊടുത്തു ചെറിയൊരു വെടിക്കെട്ടോടു കൂടി ആരംഭിക്കാം ! ശേഷം ചതച്ചോ നുറുക്കിയോ ഒരു പരുവമാക്കിയ ഇഞ്ചി വെളുത്തുള്ളി , കൂട്ടത്തില്‍ നെടുകെ പിളര്‍ന്ന പച്ച മുളകും ചേര്‍ത്ത് തനി നിറം മാറിക്കഴിഞ്ഞാല്‍ നേര്‍മയായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേര്‍ത്ത് അടുത്ത നിറം മാറ്റല്‍ ചടങ്ങു തുടരുക .മേമ്പൊടിക്ക് ഉപ്പു വിതറിയാല്‍ സവാള പെട്ടെന്ന് മൊരിഞ്ഞു കിട്ടും .

ഏറെക്കുറെ ഒരു പരുവമായി എന്ന് തോന്നിയാല്‍ ഗരം മസാലപ്പൊടി ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് ,മൂത്ത മണം വരുമ്പോള്‍ സുന്ദരിതക്കാളികഷ്ണങ്ങള്‍ കൂടി ചേര്‍ത്തിളക്കി വഴറ്റി കഴിഞ്ഞാല്‍ മസാല റെഡി

മസാലക്കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിച്ചു കറിവേപ്പിലയും 1 കപ്പു വെള്ളവും പാകത്തിനു ഉപ്പും ചേര്‍ത്ത ശേഷം അടച്ചു ഇടത്തരം തീയില്‍ 3 കൂവല്‍ വരെ അടുത്ത കാത്തിരിപ്പ് .

കുക്കര്‍ തുറന്നു (ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും 10 മിനുട്ട് .. ചെറു തീയില്‍

ചാറു കുറുകി ഒരു പരുവമായി എന്നൊരു ഉള്‍ബോധം വന്നാല്‍ അടുപ്പില്‍ നിന്നും വാങ്ങാം .

വാട്ടി വെച്ചിട്ടുള്ള വാഴയിലയിയിലോ… പൊറോട്ടയുടെ കൂടെ പൊതിഞ്ഞു സെറ്റ് ആക്കിയോ

വാഴയിലയില്‍ വിളമ്പിയ ചുടു ചോറിന് കൂട്ടായി മുകളിലൂടെ ഒഴിച്ച് കൊടുത്തോ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News