ഗോവ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ 34 പേർ, മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. പനാജിയിൽ ഉത്പൽ പരീക്കർ വിമതനായി മത്സരിക്കുകയാണെങ്കിൽ പിന്തുണക്കുമെന്ന് ശിവസേന ഉൾപ്പടെ വ്യക്തമാക്കിയിരുന്നു. 34 അംഗ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി ഇന്ന് പുറത്തിറക്കിയത്. ബിജെപിയുടെ 34 സ്ഥാനാർത്ഥികളുടെ പട്ടികയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒമ്പത് സ്ഥാനാർത്ഥികളുണ്ട്.

ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകന് പനാജിയിൽ സീറ്റ് നൽകുമെന്ന സൂചന നിലനിന്നിരുന്നെങ്കിലും പട്ടികയിൽ ഉത്പൽ പരീക്കർന് സ്ഥാനം ലഭിച്ചില്ല. ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പട്ടികയിൽ ഇടം നേടാതിരുന്ന ഉത്പൽ പരീക്കർ ബിജെപി ക്ക് എതിരെ വിമതനായി മത്സരിക്കുമെന്ന സൂചനകളും പുറത്തു വരികയാണ്. പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാള്‍ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പനജിയിൽനിന്ന് മനോഹർ‌ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അന്തരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊന്‍സരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറുകയായിരുന്നു.പട്ടികയിൽ സ്ഥാനം നേടാത്ത സാഹചര്യത്തിൽ ഉത്പൽ പരീക്കാരിന്റെ നിലപാടുകൾ ബിജെപിക്ക് നിർണായകമാകും .

അതേസമയം, ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥനാർത്ഥിയായി പ്രഖ്യാപിച്ച അമിത് പലേക്കർ സാന്താക്രൂസ് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു. ബിജെപി യും ആം ആദ്‌മി യും നേരിട്ടുള്ള മത്സരമായിരിക്കും ഗോവയിൽ ഇനി നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here