വിശക്കുന്നുണ്ടോ? എങ്കിൽ ചായപലഹാരം കാരറ്റ് ബജി ആയാല്ലോ

നമ്മൾ പലതരം ബജികൾ കഴിച്ചിട്ടുണ്ടാവും അല്ലെ. ഉരുളകിഴങ്ങ് ബജി,ചിക്കൻ ബജി, കായ ബജി, മുളക് ബജി അങ്ങനെ അങ്ങനെ പലതരം ബജികൾ നമ്മൾ കഴിച്ചിട്ടുള്ളവരാണ്. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാരറ്റ് കൊണ്ട് ഒരു സ്വാദിഷ്ടമായ ബജി ഉണ്ടാക്കിനോക്കിയാലോ…

ആവശ്യമായ സാധനങ്ങൾ

1.കാരറ്റ് – 2എണ്ണം
2.കടലമാവ്- ഒന്നേകാൽ കപ്പ്
3. മഞ്ഞൾപ്പൊടി- കാൽടീസ്പൂൺ
4.മുളക്‌പൊടി- 1 ടീസ്പൂൺ
5.കുരുമുളക്- അരടീസ്പൂൺ
6.കായം-ഒരു നുള്ള്
7.ഉപ്പ്- ആവശ്യത്തിന്
8.എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. നോൺസ്റ്റിക് പാനിലേക്ക് കാരറ്റ് ചേർത്ത് എണ്ണ ചേർക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതൽ 7വരെയുള്ള ചേരുവകളിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയിൽ വറുത്തെടുക്കുക. രുചികരമായ കാരറ്റ് ബജി തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News