
അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്.
1791നുശേഷം ആദ്യമായാണ് ഫ്രാന്‍സില്‍ ഇത്തരം നിയമനിര്‍മാണം. പ്രായപൂര്‍ത്തിയായ ആരുതമ്മിലും സമ്മതത്തോടെയുള്ള ലൈംഗികബന്ധം നിലവില്‍ ഫ്രാന്‍സില്‍ നിയമവിധേയമാണ്.
ഫ്രാന്‍സില്‍ നിലവില്‍ അച്ഛനുമായോ മകനുമായോ മകളുമായോ ഉള്ള ലൈംഗികബന്ധം പരാതിക്കാരില്ലെങ്കില്‍ നിലവില്‍ ശിക്ഷാര്‍ഹമല്ല. ഇതൊഴിവാക്കാനാണ് ഫ്രാന്‍സിന്റെ പുതിയ നീക്കം.
പ്രമുഖ രാഷ്ട്രീയ നേതാവായ ഒളിവര്‍ ഡുഹാമേല്‍ വളര്‍ത്തുമകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം ഫ്രാന്‍സില്‍ വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here