മികച്ച ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ

2021-ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, റിഷഭ് പന്ത് എന്നീ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഐഎസിസിയുടെ ടെസ്റ്റ് ഇലവനിൽ ഇടം പിടിച്ചത്. ന്യൂസിലൻഡിന്റെ കെയിൽ വില്യംസനെയാണ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷത്തിൽ ടെസ്റ്റിൽ ഇന്ത്യക്കായി 906 റൺസാണ് രോഹിത് നേടിയത്. രണ്ട് സെഞ്ച്വറികളും ഇതിലുൾപ്പെട്ടു. കഴിഞ്ഞ വർഷം 12 ടെസ്റ്റിൽ നിന്ന് 748 റൺസാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ പന്ത് നേടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ​ഗാബയിൽ ഓസ്ട്രേലിയ്ക്കതിരായ ഐതിഹാസികവിജയത്തിലേക്ക് നയിച്ച 89 റൺസും ഉൾപ്പെടുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റ് നേടിയ പ്രകടനമാണ് അശ്വിനെ മികച്ച ടെസ്റ്റ് ടീമിലെത്തിച്ചത്.

മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് പുറമെ മൂന്ന് പാകിസ്ഥാൻ താരങ്ങളും ഐസിസിയുടെ മികച്ച ടെസ്റ്റ് ടീമിലുണ്ട്. ഫവാദ് ആലം, ഷഹീൻ അഫ്രീദി, ഹസൻ അലി എന്നിവരാണ് പാക് പ്രതിനിധികൾ. ന്യൂസിലൻഡിൽ നിന്ന് വില്യംസന് പുറമെ കൈൽ ജെയ്മിസനും ടീമിലുണ്ട്. ഓസ്ട്രേലിയയുടെ മാർനസ് ലെബുഷെയിൻ, ഇം​ഗ്ലണ്ടിന്റെ ജോ റൂട്ട്, ശ്രീലങ്കയുടെ ദിമുത് കരുണരത്നെ എന്നിവരും മികച്ച ടെസ്റ്റ് ഇലവനിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News