കെ റെയിൽ; സർവ്വേകല്ലുകൾ പിഴുതാൽ പദ്ധതി മുടങ്ങില്ല, സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ല; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും നവീകരണങ്ങളില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സർവ്വേ കുറ്റികൾ പിഴുതാൽ പദ്ധതി മുടങ്ങില്ലെന്നും ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി കണ്ണൂരിൽ പറഞ്ഞു.

50 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈനിന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.എതിർപ്പുകൾ അതിജീവിച്ചാണ് കഴിഞ്ഞ സർക്കാർ വികസന പദ്ധതികൾ നടപ്പാക്കിയത്. അതേ ഇച്ഛാ ശക്തിയോടെ അർധ അതിവേഗ പാതയും യാഥാർഥ്യമാക്കും. ജനങ്ങളുടെ ആശങ്കകൾ എല്ലാം ദൂരീകരിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.സർക്കാരിന് കടും പിടിത്തം ഇല്ലെന്നും ഡി പി ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് ഗ്രാമപ്രദേശങ്ങളിൽ നൽകുന്ന നഷ്ട പരിഹാരം. ഏറ്റെടുത്ത സ്ഥലത്ത് നിന്നും 5 മീറ്റർ വിട്ട് നിർമ്മാണ പ്രവൃത്തികൾ ആകാം.വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് കൊണ്ട് പദ്ധതി നടപ്പാക്കും. കൃത്യമായ അസൂത്രണത്തോടെയാണ് നീങ്ങുന്നതെന്നും സംസ്ഥാനത്തിന് കടക്കെണിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News