‘ഇത് കന്നിയങ്കം’; യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കും.യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ മെയിൻപുരിയിലെ കർഹലിൽ നിന്നാണ് അഖിലേഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

നേരത്തെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നത്. എസ്പി സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറുന്നതെന്നാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മത്സരരംഗത്ത് എസ്പി കൂടുതല്‍ മുന്നേറ്റം കൈവരിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് അഖിലേഷ് മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം, ഇതാദ്യമായാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News