ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ നിരീക്ഷണത്തില്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് 19 സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.

ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന്റെ പിതാവ് നടന്‍ മമ്മൂട്ടിക്കും കൊവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel