കൊവിഡ് വ്യാപനം; കൊല്ലം ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം

കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻകൂട്ടി നിശ്ചയിച്ചതും അല്ലാത്തതുമായ എല്ലാ പൊതുപരിപാടികളും ജില്ലയിൽ ഇതിനോടകം തന്നെ നിരോധിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ന് മുകളിൽ എത്തിയതിനാലാണ് അധിക നിയന്ത്രണം. 3002 പേർക്കാണ് ജില്ലയിൽ ഇന്ന് മാത്രമുള്ള കൊവിഡ് രോഗികൾ.

അതേസമയം, ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് അവലോകനയോഗത്തിൽ തീരുമാനമായത്. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. വിവാഹ, മരണ ചടങ്ങുകളിലെ എണ്ണം വീണ്ടും കുറച്ചു. 20 പേർക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക. സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News